ഡല്‍ഹി: സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് ആർകെ പുരം സെന്റ് തോമസ് പ്ലേ സ്കൂൾ ഗ്രൗണ്ടിൽ ഓഗസ്റ്റ് 15 രാവിലെ 8.45 ന് റിട്ടയേർഡ് ജസ്റ്റിസ് കുരിയൻ ജോസഫ് ദേശിയ പതാക ഉയർത്തും.
ചടങ്ങിൽ സെന്റ് തോമസ് ഇടവകഅംഗങ്ങളും സെന്റ് പീറ്റേഴ്സ് ഇടവക അംഗങ്ങളും പങ്കെടുക്കും. സ്വീറ്റ്സ് വിതരണവും ഉണ്ടായിരിക്കും. തുടർന്ന് സെന്റ് തോമസ് ദേവാലയത്തിൽ സിറോ മലബാർ റീത്തിൽ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ആഘോഷവും നടത്തപ്പെടുന്നതാണ്.