തിരുവനന്തപുരം: സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമാക്കി ഇറക്കിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ഹൈക്കോടതി വിധി പ്രകാരമാണ് നടപടി.
അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവർത്തിദിനം ആയിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നു. 25 ശനിയാഴ്ചകള് ഉള്‍പ്പെടെ 220 അധ്യായന ദിനം തികയ്ക്കുന്ന രീതിയിലായിരുന്നു പുതിയ വിദ്യാഭ്യാസ കലണ്ടര്‍.
ഇതിന്റെ ഭാഗമായി പത്താംക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിനമാക്കി ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ അധ്യാപക സംഘടനകളും വിദ്യാർഥികളും കോടതിയെ സമീപിക്കുകയായിരുന്നു.
പുതിയ അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ ഭാഗത്തു നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നായിരുന്നു അധ്യാപക സംഘടനകളുടെ പരാതി.