തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ വനിത ദന്തഡോക്ടര്‍ക്ക് തെരുവ് നായ്ക്കളുടെ ആക്രമണം. പാര്‍വതി ശ്രീജിത്താണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.
ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ പിന്‍വശത്താണ് പാര്‍വതിയുടെ വീട്. ഉച്ചയ്ക്ക് ക്ലിനിക്കില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു പാര്‍വതി.
ഈ സമയത്താണ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് പാര്‍വതിയെ ആക്രമിച്ചത്. രണ്ടു തുടകളിലും കൈകളിലും കടിയേറ്റു. വീഴ്ചയില്‍ ഡോക്ടറുടെ കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.