ലുധിയാന: ഉത്തര്‍പ്രദേശില്‍ മകള്‍ ഒളിച്ചോടിയതിന്റെ പ്രതികാരത്തില്‍ ആണ്‍സുഹൃത്തിന്റെ സഹാദരിയെ യുവതിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി . 
അതിജീവിത കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനാലാണ് പരാതിപ്പെടാന്‍ വൈകിയതെന്ന് പൊലീസ് പറയുന്നു. നാല് പേര്‍ക്കെതിരെ യുവതി ടിബ്ബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമന്‍ സിംഗ്, ബന്ധു സന്തോഷ് സിംഗ് എന്നിവര്‍ക്കെതിരെയാണ് പരാതി.
ഏപ്രില്‍ അവസാനമാണ് അതിജീവിതയുടെ സഹോദരനും രവീന്ദര്‍ സിംഗിന്റെ മകളും ഒളിച്ചോടിയത്. ഇരുവരെയും തേടി മെയ് ഒന്നാം തീയതി ബന്ധുക്കള്‍ യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്നും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് ആരോപണം.

By admin

Leave a Reply

Your email address will not be published. Required fields are marked *