തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ദമ്പതിമാർ അറസ്റ്റിൽ. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവന്‍ വീട്ടില്‍ ശരത് (28), ഇയാളുടെ ഭാര്യ നന്ദ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുദാക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ നന്ദയാണ് വീട്ടിലെത്തിച്ചത്. ഭര്‍ത്താവിന്റെ ഭീഷണിക്ക് വഴങ്ങിയാണ് നന്ദ 15കാരിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
2021 ഏപ്രില്‍ മുതല്‍ പെണ്‍കുട്ടി പീഡനത്തിനിരയായി.11 വയസുമുതല്‍ 15 വയസുവരെ പീഡനത്തിനിരയായി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് വിവരം പുറത്തായത്.