വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ഗോൾഡൻ ഫീൽഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ അമേരിക്കൻ പൗരൻ കൊല്ലപ്പെടുകയും 4 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൈവേ 1-ൽ എമറാൾഡ് ലേക്ക് റോഡിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം.
ഒരു പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന മിനിവാനിൽ ഇടിക്കുകയായിരുന്നു. ആൽബർട്ടയിൽ നിന്നുള്ള മൂന്നു പേരാണ് മിനിവാനിൽ ഉണ്ടായിരുന്നത്. രണ്ട് അമേരിക്കക്കാർ പിക്കപ്പിലുണ്ടായിരുന്നു. അപകടത്തിൽ ഉൾപ്പെട്ട എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി RCMP പറയുന്നു.
രണ്ടു പേരെ എയർ ആംബുലൻസിൽ കാൽഗറിയിലേക്ക് കൊണ്ടുപോയി. പിക്കപ്പ് ട്രക്കിൽ സഞ്ചരിച്ചിരുന്ന അമേരിക്കൻ പൗരൻ പിന്നീട് ആശുപത്രിയിൽ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ പരുക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരാവസ്ഥയിൽ  തുടരുന്നതായി RCMP അറിയിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *