പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒളിമ്പിക്‌സ തുടങ്ങി പതിനാലാം ദിവസം പിന്നിടുമ്പോൾ, രണ്ടാം സ്ഥാനത്ത് ചൈനയാണ്.
30 സ്വർണവും 38 വെള്ളിയും 35 വെങ്കലവും ഉൾപ്പെടെ അമേരിക്കയുടെ മെഡൽ നേട്ടം 103 ആയി. ചൈന 28 സ്വർണവും 25 വെള്ളിയും 19 വെങ്കലവുമായി 72 മെഡലുകൾ നേടി. 18 സ്വർണവും 14 വെള്ളിയും 12 വെങ്കലവുമായി ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.
ആതിഥേയരായ ഫ്രാൻസ് 14 സ്വർണവും 19 വെള്ളിയും 21 വെങ്കലവുമടക്കം 54 മെഡലുകളുമായി നാലാം സ്ഥാനത്തും 13 സ്വർണവും 17 വെള്ളിയും 21 വെങ്കലവും ഉൾപ്പെടെ 51 മെഡലുകളുമായി ബ്രിട്ടൻ അഞ്ചാം സ്ഥാനത്തും തുടരുന്നു. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പടെ ആറ് മെഡലുകൾ നേടിയ ഇന്ത്യ 64ാം സ്ഥാനത്താണ്.
ടോക്കിയോ ഒളിമ്പിക്‌സിൽ 39 സ്വർണം ഉൾപ്പടെ 113 മെഡലുകളാണ് അമേരിക്ക നേടിയത്. ഒരു സ്വർണം ഉൾപ്പടെ ഏഴ് മെഡലുകൾ നേടിയ ഇന്ത്യ 47ാം സ്ഥാനത്തായിരുന്നു.
റാങ്കിങ്ങിൽ മുപ്പത്തിമൂന്നാമത്എത്തിയെങ്കിലും സ്വർണ്ണമെഡലുകളുടെ എണ്ണം കൂട്ടിയുള്ള വിധി നിർണ്ണയത്തിലാണ് നാൽപത്തിയെട്ടാം സ്ഥാനത്തേക്ക് ഇന്ത്യ മാറിയത്. നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘം കാഴ്ചവെച്ചത്.