പാരീസ്: 144 കോടി ജനങ്ങളുടെ പ്രതീക്ഷകളെ വാനോളം ഉയർത്തിയ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര പാരിസിൽ വെള്ളി എറിഞ്ഞിട്ടു. നിലവിലെ ഒളിമ്പിക് ചാമ്പ്യനായ നീരജിന്റെ സ്വർണ പ്രതീക്ഷകൾക്ക് മേൽ പറന്നത് പാകിസ്താൻ താരം അർഷാദ് നദീമിന്റെ ജാവലിനായിരുന്നു.
89.45 മീറ്റർ എന്ന സീസണിലെ ഏറ്റവും മികച്ച ദൂരത്തിലേക്കാണ് നീരജ് എറിഞ്ഞതെങ്കിലും അമ്പരപ്പിക്കുന്ന പ്രകടനത്തോടെ പാക് താരം സ്വർണം എറിഞ്ഞിടുകയായിരുന്നു.
92.97 എന്ന ഒളിമ്പിക് റെക്കോഡോടെയാണ് പാക് താരം ഒന്നാമതായി. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു പാക് താരം വ്യക്തിഗത ഇനത്തിൽ ഒളിമ്പിക് മെഡൽ നേടുന്നത്. വ്യക്തിഗത ഇനത്തിലെ പാകിസ്താന്റെ ആദ്യ സ്വർണവുമാണ്. 88.54 മീറ്റർ ദൂരം കണ്ടെത്തി ഗ്രാനഡയുടെ പീറ്റേഴ്സ് ആൻഡേഴ്സൺ വെങ്കലം കണ്ടെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed