വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്തിയ മോഹന്‍ലാലിനെ യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സ് അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല.
”നമ്മുടെ യൂട്യൂബര്‍ അജു അലക്‌സ്, അതായത് ചെകുത്താന്‍, അവന്‍ ചെയ്ത ഒരു കാര്യം. ഒരു എട്ട് പത്ത് മാസം മുമ്പ്് ഇതല്ലേ ഞാനും പറഞ്ഞത്. എല്ലാവരുടെ അടുത്തും ഞാന്‍ തുറന്നു പറഞ്ഞതല്ലേ.
ഞാന്‍ എന്ത് പാപമാണ് ചെയ്തത്. ഇവന്‍ ഒരു വിഷമാണ്. ചെയ്യുന്ന പ്രവര്‍ത്തികള്‍ എല്ലാം തന്നെ മോശമാണ്. നിര്‍ത്തണമെന്ന് പറഞ്ഞിട്ട് ഞാന്‍ പോയി. പക്ഷേ, എല്ലാ മാധ്യമങ്ങളിലും എന്തൊക്കെ ന്യൂസ് വന്നു. തോക്കെടുത്തു, വയലന്‍സ് ചെയ്തു ബാല എന്നൊക്കെ. എന്നാല്‍, ഒരുപാട് പേര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു.
വയനാട് എന്ന് പറയുന്നത് ഒരു സ്റ്റേറ്റിന്റെ പ്രശ്‌നമാണോ. വലിയ ഒരു ദുരന്തമാണുണ്ടായത്. അതിലും കയറി മോശമായ കമന്റ് ഇടുന്നു. അന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷം എനിക്കും എന്റെ ജീവിതത്തിനും എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കെങ്കിലും അറിയാമോ? കുടുംബത്തിന് എന്തൊക്കെ വേദനകളുണ്ടായി.
അതിന് ശേഷം എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളാണുണ്ടായത്. എന്റെ ജീവിതത്തില്‍ ഇതുപോലുള്ള ആളുകള്‍ ഇടപെടുന്നതിനെപ്പറ്റിയൊന്നും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. ഞാന്‍ നന്മ ചെയ്തിട്ടും എന്തുമാത്രം കഷ്ടപ്പെടുന്നുണ്ട്. എന്നെ പാണ്ടി എന്നാണ് കുറേപ്പേര്‍ ഇപ്പോഴും വിളിക്കാറുള്ളത്. ആയിക്കോട്ടെ. അതിലെനിക്ക് കുഴപ്പമില്ല. എനിക്ക് ചെയ്യാനുള്ള കടമകള്‍ ഞാന്‍ ചെയ്യും. മരിച്ചുപോയ അച്ഛന് ഞാന്‍ കൊടുത്ത വാക്കാണത്. വരുത്തനോ പാണ്ടിയെന്നോ നിങ്ങള്‍ക്ക് വിളിക്കാം…”