കോട്ടയം: കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ജോബോയ് ജോര്‍ജിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തനായ പോരാളിയായിരുന്നു ജോബോയ്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനായിരിക്കെ സമര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഡി.സി.സി. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ മികച്ച സംഘാടകനും കോണ്‍ഗ്രസിന്റെ ജില്ലയിലെ മുഖവുമായിരുന്നു അദ്ദേഹം. ജോബോയിയുടെ അപ്രതീക്ഷിത വേര്‍പാട് സങ്കടകരമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.