തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. കുറ്റ്യാണി സ്വദേശി ‘വെട്ടുകത്തി’ ജോയിക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടിയത്.
രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
രാത്രി ഒൻപതു മണിയോടെ പൗഡികോണം സൊസൈറ്റി ജം​ഗ്ഷനിലായിരുന്നു സംഭവം. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *