പൊന്നാനി: എസ്.വൈ.എസ് പൊന്നാനി സോൺ സഹവാസ ക്യാമ്പിന് സമാപനം. പൊന്നാനി കടലോരം വാദീഖാജ മലികുൽ മുളഫർ നഗരിയിൽ നടന്ന ക്യാമ്പ് സോൺ പ്രസിഡിഡൻ്റ് അബ്ദുൽകരീം സഅദിയുടെ അദ്ധ്യക്ഷതയിൽ ജഅഫർ സഖാഫി കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു.
ഹിസ്റ്ററി ടോക്ക്, കൾച്ചർ ട്രാൻസ്ഫർമേഷൻ, പ്രഭാതത്തിന്റെ സൗന്ദര്യം, പാനൽ ഡിസ്കഷൻ തുടങ്ങിയ സെഷനുകൾക്ക് എൻ. എം.സ്വാദിഖ് സഖാഫി പെരുന്താറ്റിരി, ജഅഫർ ചേലക്കര, അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ, ശരീഫ് സഅദി, സയ്യിദ് സീതീകോയ തങ്ങൾ, മുനീൻ പായൂർ, ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക് നേതൃത്വം നെൽകി.
സോൺ സെക്രട്ടറി സെക്കീർ കെ.വി, ഹുസൈൻ അയരൂർ അനസ് അംജദി, ഉസ്മാൻ കാമിൽ സഖാഫി, സുബൈർ ബാഖവി, സുബൈർ സഖാഫി, ഷെക്കീർ മഹ് ളരി,ഹാരിസ് പുത്തൻ പള്ളി, നിഷാബ് മാറഞ്ചേരി, ഹംസത്ത്, നൗഫൽ വെളിയങ്കോട് എന്നിവർ സംബന്ധിച്ചു.