ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ ജൈവവൈവിധ്യ പദ്ധതികളായ ഫോറസ്റ്റ് ഫുഡ് ഗാർഡൻ,മുളം പാർക്ക്, പഞ്ചായത്തിൻ്റെ സംരക്ഷിത സ്മാരകങ്ങളാക്കിയിരിക്കു അത്താണികൾ, മരമുത്തശ്ശിയും-വഴിയോര വിശ്രമ കേന്ദ്രവും,ശലഭത്താര എന്നിവ സംസ്ഥാന ജൈവവവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോക്ടർ വി.ബാലകൃഷ്ണൻ ൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു.

പരിപാടിയിൽ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിതകൃഷ്ണൻ, ബയോവേർസിറ്റി മാനേജ്മെൻറ് കമ്മിറ്റി മെമ്പർ -അഡ്വക്കേറ്റ് ലിജോ പനങ്ങാടൻ, ജൈവവൈവിധ്യ ജില്ലാ കോഡിനേറ്റർ സിനിമോൾ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു മുരളി,തൊഴിലുറപ്പ് എൻജിനീയർ അർജുൻഎന്നിവർ സംബന്ധിച്ചു.ആസൂത്രണംചെയ്ത് കാര്യക്ഷമായി നടപ്പിലാക്കാവുന്ന പദ്ധതികളെ കുറിച്ച് യോഗം ചർച്ച ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *