മൂവാറ്റുപുഴ: വിദ്യാര്‍ത്ഥി ഡോറിലൂടെ തെറിച്ചുവീണിട്ടും നിര്‍ത്താതെ പോയ സ്വകാര്യ ബസിലെ ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും പണി കൊടുത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍. ബസ് തടഞ്ഞു നിര്‍ത്തി ചൂടുവെള്ളം കുടിപ്പിച്ചാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.
തൊടുപുഴ-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എല്‍.എം.എസ്. ബസിലെ ജീവനക്കാരെയാണ് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ബസ് തടഞ്ഞുനിര്‍ത്തി വെള്ളം കുടിപ്പിച്ചത്.
വെള്ളം ഊതിക്കുടിച്ച് തീര്‍ത്തതിനു ശേഷമാണ് ബസ് പോകാന്‍ അനുവദിച്ചത്. തിങ്കളാഴ്ച വൈകിട്ട് മുടവൂര്‍ ഭാഗത്തുവച്ചാണ് സംഭവം. എറണാകുളത്തുനിന്നു വരികയായിരുന്നു ബസ്. ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ നിര്‍ത്തുന്നതുപോലെ വേഗം കുറച്ച് ആളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
ഇലക്ട്രിക് ഡോര്‍ തുറക്കുകയും ചെയ്തു. ഇറങ്ങാനായി ഡോറിന്റെ അടുത്തേക്ക് ആള്‍ എത്തിയപ്പോഴേക്കും അമിത വേഗത്തില്‍ ബസ് ഓടിച്ചു പോയി. ഇതോടെ് ബസിന്റെ ഇലക്ട്രിക് ഡോറില്‍നിന്ന് വിദ്യാര്‍ത്ഥി അര്‍ജുന്‍ റോഡിലേക്ക് തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.