മണിക്കൂറിൽ 30,381 കിമീ വേഗത, നീലത്തിമംഗലത്തോളം വലുപ്പം; ഛിന്നഗ്രഹത്തിന്‍റെ ലക്ഷ്യം ഭൂമി, മുന്നറിയിപ്പുമായി നാസ
മണിക്കൂറിൽ 30,381 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന, നീലത്തിമിംഗലത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്നെന്ന് നാസയുടെ മുന്നറിയിപ്പ്. ഛിന്നഗ്രഹം 2024 OR1 (Asteroid 2024 OR1) എന്നാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. ഏകദേശം 110 അടി വ്യാസമുള്ള മണിക്കൂറിൽ 30,381 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ കൂറ്റൻ ബഹിരാകാശ പാറ, നിലവിൽ ഭൂമിയോട് അടുപ്പിക്കുന്ന പാതയിലാണെന്നും നാസ മുന്നറിയിപ്പ് നല്‍കുന്നു. അപ്പോളോ ഗ്രൂപ്പിന്‍റെ ഭാഗമാണ് ഈ ഛിന്നഗ്രഹം. ഭൂമിയുടെ ഭ്രമണപഥത്തെ വിഭജിക്കുന്ന ഭ്രമണപഥങ്ങളുള്ള ഛിന്നഗ്രഹങ്ങളുടെ ഒരു വിഭാഗത്തില്‍പ്പെടുന്നു.
കാലിഫോർണിയയിലെ പസഡെനയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) നാസയുടെ സെന്‍റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ആണ് ഛിന്നഗ്രഹത്തെ ആദ്യം കണ്ടെത്തിയത്. ഭൂമിക്ക് അപകടകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള നിരന്തര നിരീക്ഷണത്തിന്‍റെയും ട്രാക്കിംഗിന്‍റെയും ഭാഗമായാണ് നാസയുടെ പുതിയ കണ്ടെത്തൽ. 2024 OR1- ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നത് 2024 ഓഗസ്റ്റ് 6-ന് വൈകീട്ട് ഏകദേശം 6:41 മണിക്കാണെന്നും നാസ അവകാശപ്പെടുന്നു. അതേസമയം ഈ ഛിന്നഗ്രഹം ഭൂമിക്ക് അപകടം സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്നം ഭുമിയില്‍ നിന്ന് സുരക്ഷിതമായ അകലത്തില്‍ ഇത് കടന്ന് പോകുമെന്നും നാസ ചൂണ്ടിക്കാണിക്കുന്നു.
ഏഴില്ല, ഭൂമിയില്‍ ആറ് ഭൂഖണ്ഡങ്ങള്‍ മാത്രമേയുള്ളൂവെന്ന് പുതിയ പഠനം
#Asteroid 2024 OR1, a substantial celestial body with a diameter of around 110 feet, is on a path that will bring it near Earth. #NASA has alerted the public regarding this near-Earth object (#NEO), which is moving at an alarming velocity of 30,381 kilometers per hour. This… pic.twitter.com/pEhi2C8i8y
— Wundertek ATS (@Wundertekats) August 6, 2024
കാരണക്കാരല്ല ഇരകള്‍; നമ്മള്‍ ഇനിയെങ്കിലും ഭൂവിനിയോഗ ആസൂത്രണം നടത്തേണ്ടതുണ്ട്
2024 OR1 പോലുള്ള ഛിന്നഗ്രഹങ്ങൾ ആദ്യകാല സൗരയൂഥത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണ്, പാറയും ലോഹവും മറ്റ് വസ്തുക്കളും ചേർന്നതാണിവ. അവ വലിപ്പത്തിലും ആകൃതിയിലും മറ്റ് ഛിന്നഗ്രഹങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു, ചിലത് ഉരുളൻ കല്ലുകൾ പോലെ ചെറുതും മറ്റുള്ളവ പർവതങ്ങൾ പോലെ വലുതുമാണ്. ഈ ആകാശ വസ്തുക്കളെക്കുറിച്ചുള്ള പഠനം നമ്മുടെ സൗരയൂഥത്തിന്‍റെ രൂപീകരണത്തെയും പരിണാമത്തെയും കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു. നാസയുടെ പ്ലാനറ്ററി ഡിഫൻസ് കോർഡിനേഷൻ ഓഫീസ് (PDCO) ഭൂമിയോട് അടുത്ത് വരുന്ന അപകടകരമായ ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും കണ്ടെത്തുന്നതിനും ട്രാക്കുചെയ്യുന്നതിനും സ്വഭാവരൂപീകരണത്തിനുമുള്ള ദൌത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ ഓഗസ്റ്റ് 1 ന്, 2024 OE, 2024 OO എന്നീ ഛിന്നഗ്രഹങ്ങളും 2024 ഓഗസ്റ്റ് 4 ന്, ഏകദേശം 410 അടി വലിപ്പമുള്ള 2024 OC എന്ന് പേരുള്ള ഒരു വലിയ ഛിന്നഗ്രഹവും ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോയെന്നും നാസ അവകാശപ്പെട്ടു.
ദുരന്തമുഖത്ത് മുത്തശ്ശി കണ്ട ആനക്കണ്ണീരും മലയാളിയുടെ ശാസ്ത്രബോധവും