പരമ്പര നഷ്ടമായതോടെ ലോകം അവസാനിക്കില്ല! ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനം തോറ്റതിനെ കുറിച്ച് രോഹിത് ശര്‍മ

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ മൂന്നം ഏകദിനത്തില്‍ 110 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകര്‍ത്തത്. ഇപ്പോള്‍ ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് സംസാരിക്കുയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 

പരമ്പര തോല്‍ക്കുന്നത് ലോകാവസാനമൊന്നുമല്ലെന്നാണ് രോഹിത് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”സ്പിന്നിനെതിരെ കളിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ കാര്യമായി പരിശോധിക്കേണ്ട ഭാഗം കൂടിയാണത്. ടീമിനേ വേണ്ടി കളിക്കുമ്പോള്‍ ഒരിക്കലും അലംഭാവം കാണിക്കാന്‍ പാടില്ല. ഞാന്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ അതിനുള്ള സാധ്യതയില്ല. എന്നാല്‍ മനോഹരമായ ക്രിക്കറ്റ് കളിച്ചതിന് കടപ്പെട്ടിരിക്കേണ്ടതുണ്ട്. പിച്ചിലെ സാഹചര്യങ്ങള്‍ നോക്കിയാണ് ഞങ്ങള്‍ ടീം ഇറക്കിയത്. ഒരുപാട് ഭാഗങ്ങള്‍ ടീം മാറ്റിയെടുക്കാനുണ്ട്. കാരണം അടുത്ത തവണ അത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ നന്നായി തയ്യാറായിരിക്കണം. ഈ കാര്യങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. പരമ്പര നഷ്ടം ലോകാവസാനമല്ല, അതൊക്കെ എവിടെവച്ചും സംഭവിക്കാം. എന്നാല്‍ തോല്‍വിക്ക് ശേഷം നിങ്ങള്‍ എങ്ങനെ മടങ്ങിവരുന്നു എന്നതിനെക്കുറിച്ചാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്.” രോഹിത് വ്യക്തമാക്കി. 

ആളാവാന്‍ നോക്കി അബദ്ധം പറ്റി! റിഷഭ് പന്ത് നഷ്ടമാക്കിയത് അനായാസ സ്റ്റംപിങ് അവസരം, ട്രോളി സോഷ്യല്‍ മീഡിയ

35 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദയനീയമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 37 റണ്‍സുള്ളപ്പോള്‍ ശുബ്മാന്‍ ഗില്ലിന്റെ (6) വിക്കറ്റ് നഷ്ടമായി. അശിത ഫെര്‍ണാണ്ടോയുടെ പന്തില്‍ ബൗള്‍ഡ്. എട്ടാം ഓവറില്‍ രോഹിത്തും മടങ്ങി. റിഷഭ് പന്തിന് (6) ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. പിറകെ വിരാട് കോലിയും (20) കൂടാരം കയറി. ഇതോടെ നാലിന് 71 എന്ന നിലയിലായി ഇന്ത്യ. അക്‌സര്‍ പട്ടേല്‍ (2), ശ്രേയസ് അയ്യര്‍ (8), ആദ്യ ഏകദിനം കളിക്കുന്ന റിയാന്‍ പരാഗ് (15), ശിവം ദുബെ (9) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. വാഷിംഗ്ടണ്‍ സുന്ദറിന്റെ (30) ഇന്നിംഗ്‌സ് തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. കുല്‍ദീപ് യാദവാണ് (6) പുറത്തായ മറ്റൊരു താരം മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു. വെല്ലാലഗെയ്ക്ക് പുറമെ ജെഫ്രി വാന്‍ഡര്‍സെ രണ്ട് വിക്കറ്റെടുത്തു.

By admin