ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി വെള്ളിമെഡൽ ഉറപ്പാക്കി, സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാമ്പ്യൻമാരിൽ ചാമ്പ്യനാണ് വിനേഷ് ഫോഗട്ടെന്ന് ഫേസ്ബുക്കിൽ മോദി കുറിച്ചു. ഓരോ ഇന്ത്യക്കാരന്റേയും അഭിമാനവും പ്രചോദനവുമാണ് വിനേഷെന്നും മോദി പറഞ്ഞു.
നിങ്ങളുടെ ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു. താൻ അനുഭവിക്കുന്ന നിരാശയുടെ ആഴം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതേസമയം, തന്നെ നിങ്ങൾ പ്രതിരോധത്തിന്റെ പ്രതീകമാണെന്നും വെല്ലുവിളികളെ തലയുയർത്തി നേരിടുകയെന്നത് നിങ്ങളുടെ പ്രതീകമാണെന്നും എനിക്കറിയാം. ശക്തമായി തിരിച്ചു വരുവെന്നും മോദി വിനേഷ് ഫോഗ
അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരിക്കുന്നത്‌. മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഫോഗട്ട് , ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഏറ്റുമുട്ടേണ്ടത്.
പാരിസ് ഒളിംപിക്സിൽ പ്രീക്വാർട്ടറിൽ നിലവിലെ 50 കിലോ​ഗ്രാം വിഭാ​ഗത്തിലെ സ്വർണമെഡൽ ജേതാവായ ജപ്പാൻ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഒരുഘട്ടത്തിൽ 2-0ത്തിന് പിന്നിൽ നിന്ന ശേഷം താരം ശക്തമായി തിരിച്ചുവന്നു. 2-3 എന്ന സ്കോറിന് വിജയിച്ചു. അന്താരാഷ്ട്ര വേദിയിൽ പരാജയം അറിയാത്ത ജപ്പാൻ താരം സുസാകി യുയിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *