പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ജര്‍മനിയോട് 3-2നാണ് ഇന്ത്യ തോറ്റത്. ഹര്‍മന്‍പ്രീത് സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്.
എന്നാല്‍ പിന്നീട് രണ്ട് ഗോളുകളിലൂടെ ജര്‍മനി ലീഡെടുത്തു. സുഖ്ജീത് നേടിയ ഗോളിലൂടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തിയെങ്കിലും പിന്നാലെ ജര്‍മനി മൂന്നാം ഗോള്‍ നേടി ലീഡ് സ്വന്തമാക്കി.
ഗോളെന്നുറപ്പിച്ച ചില അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ സ്‌പെയിനെ നേരിടും.