ന്യൂഡല്‍ഹി: യുപിഐ ഇടപാടുകൾക്കായി ബയോമെട്രിക് ഒതന്റിക്കേഷൻ അവതരിപ്പിക്കുന്നതിന് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിരവധി സ്റ്റാർട്ടപ്പുകളുമായി ചർച്ച ചെയ്യുന്നതായി റിപ്പോർട്ട്.
യുപിഐ പിന്നിന് പകരം, ആൻഡ്രോയിഡ് ഉപകരണങ്ങളിലെ വിരലടയാള സൗകര്യവും ഐഫോണുകളിലെ ഫേസ് ഐഡിയും ഉപയോഗിച്ച് യുപിഐ പേയ്‌മെൻ്റുകൾ നടത്തുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
ഡിജിറ്റൽ ഇടപാടുകളിൽ അഡീഷനൽ ഫാക്ടർ ഒതന്റിക്കേഷൻ രീതിക്ക് ബദൽ മാർഗങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. പിൻ, പാസ്‌വേഡുകൾ എന്നിവയ്‌ക്കപ്പുറമുള്ള ഓപ്ഷനുകൾ പരിശോധിക്കാനായിരുന്നു നിര്‍ദ്ദേശം.
ആദ്യഘട്ടത്തിൽ പിൻ സംവിധാനവും ബയോമെട്രിക് രീതിയും ഒരുമിച്ച് നിലവിലുണ്ടായിരിക്കുമെന്നാണ് സൂചന.

By admin

Leave a Reply

Your email address will not be published. Required fields are marked *