അകടത്തിന് ശേഷം നിർത്തിയിട്ടിരുന്ന ടാങ്കറിൽ നിന്ന് പാൽ മോഷ്ടിക്കുന്ന നാട്ടുകാർ; യുപിയിൽ നിന്നുള്ള വീഡിയോ വൈറൽ

ഗാസിയാബാദ്: അപകടത്തിന് പിന്നാലെ ടാങ്കറിൽ നിന്ന് പാൽ ശേഖരിക്കാൻ തിരക്കൂകൂട്ടുന്ന നാട്ടുകാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പാൽ കയറ്റിവന്ന ടാങ്കർ ലോറി മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്.

കൂട്ടിയിടിയിൽ രണ്ട് വാഹനങ്ങൾക്കും കാര്യമായ തകരാറുകൾ സംഭവിച്ചു. എബിഇഎസ് എഞ്ചിനീയറിങ് കോളേജിന് സമീപത്തു വെച്ചായിരുന്നു അപകടം. ടാങ്കറിന്റെ പിന്നിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ ഡ്രൈവർ മരണപ്പെടുകയും വാഹനത്തിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായി തകരുകയും ചെയ്തു. പ്രേം സിങ് എന്നയാൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായതെന്ന് അധികൃതർ അറിയിച്ചു.

ശക്തമായ ഇടിയിൽ ടാങ്കറിന്റെ പിൻ ഭാഗത്തിനാണ് തകരാർ സംഭവിച്ചത്. തുടർന്ന് വാഹനം റോഡരികിൽ നിർത്തിയിട്ടു. എന്നാൽ അവസരം മുതലാക്കി പാൽ ഇത് ശേഖരിക്കാൻ ആളുകളും കൂടി. പലരും ഇതൊരു അവസരമായെടുത്ത് കുപ്പികളും പാത്രങ്ങളുമൊക്കെയായി തിരക്കൂകൂട്ടാനും തുടങ്ങി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പരസരത്തുള്ള ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പലരും സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങളും ഉയർത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

By admin

You missed