ന്യൂയോർക്ക്: ഷാജി എണ്ണശ്ശേരിലിന്റെ പിതൃ സഹോദര പുത്രൻ ബാബുജി വർഗീസ് ( 75) എണ്ണശേരിൽ ചന്ദനപ്പള്ളി, പത്തനംതിട്ട നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ചന്ദനപ്പള്ളി വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോർജ് മലങ്കര കത്തോലിക്ക തീർത്ഥാടന പള്ളിയിൽ നടത്തും. ഭാര്യ: കാഞ്ഞിരപ്പള്ളി പുത്തൻ കടുപ്പിൽ അനു ബാബു. ഗ്ലോബൽ ഇന്ത്യൻ വോയിസ് മാനേജിങ് എഡിറ്റർ ഷാജി എണ്ണശേരിലിന്റെ പിതൃ സഹോദര പുത്രനാണ്.
മക്കൾ: അഞ്ജു ബാബു (അധ്യാപിക, ലയോള സ്കൂൾ, തിരുവനന്തപുരം), രഞ്ജു ബാബു (യുകെ), കോരാ ബാബു (ഏനെസ്റ്റ് ആൻഡ് യങ് തിരുവനന്തപുരം). മരുമക്കൾ: മഠത്തുംമുറി ബോബി, തിരുവനന്തപുരം, (കേരള ട്രാവൽസ്), ആമി, പീലിയാനിക്കൽ (യുകെ), തിരുവനന്തപുരം മണലിൽ ടീന (അധ്യാപിക ഓൾസെയിന്റസ് സ്കൂൾ, അടൂർ). 
സഹോദരങ്ങള്‍: എണ്ണശേരിൽ ജോഷ്വാ, ബാബു, തോമസ് ജോർജ്, ലിസ് ബേബി, സഞ്ജയ്. കൊടുമണ്ണിൽ രാജൻ എണ്ണശേരിലും, വത്സ രാജൂ എണ്ണശേരിൽ, ഹൂസ്റ്റൺ, സന്തോഷ് എണ്ണശേരിൽ അറ്റ്ലാൻന്റാ, എന്നിവര്‍ പിതൃ സഹോദര പുത്രീ പുത്രന്മാരാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *