ഈശ്വരമംഗലത്തെ വീടുകളിൽ ക്വിറ്റു വിതരണം നടത്തി കോൺഗ്രസ്.. പൊന്നാനി: ഈഴുവത്തിരുത്തി ഈശ്വരമംഗലത്ത്  കർമ്മ റോഡിനടിയിലെ   പൈപ്പിൽ കൂടി ഭാരതപ്പുഴയിൽ നിന്നും വീടിനകത്ത് വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയ കുടുംബങ്ങൾക്ക് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു.

ഭാരതപ്പുഴയിൽ നിന്നും വെള്ളം കയറുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് കിറ്റ് വിതരണം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ആവശ്യപ്പെട്ടു. എൻ എ ജോസഫ്, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, സി ജാഫർ, അബു കാളമ്മൽ, കെ വി സക്കീർ, എം ഫസലുറഹ്മാൻ, പ്രവിത കടവനാട്, ഷിനോദ് കർമ്മ എന്നിവർ ക്വിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *