തൃശൂർ: കൈനൂരിൽ മണലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ആറാം ദിവസം കണ്ടെത്തി. കൈനൂർ കാരാട്ടുപറമ്പിൽ അഖിൽ (23) ആണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഒഴുക്കിൽ പെട്ടത്. ശനിയാഴ്ച രാവിലെ പുത്തൂർ പുഴയിലെ കോലോത്തുംകടവിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച പുത്തൂരിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ കൈനൂർ റോഡിൽ നിറഞ്ഞ വെള്ളം മുറിച്ചു കടക്കുമ്പോഴാണ് അഖിൽ ഒഴുക്കിൽപ്പെട്ടത്. മണലിപുഴ കവിഞ്ഞൊഴുകി പുത്തൂർ കൈനൂർ റോഡിൽ വെള്ളം കയറി ശക്തമായ ഒഴുക്കുണ്ടായിരുന്നു.