ന്യൂജേഴ്‌സി: മലയാളി യുവതി യുഎസില്‍ നിര്യാതയായി. അടിമാലി സ്വദേശികളായ ഷെമി അന്ത്രു – ജിഞ്ചു ഷെമി ദമ്പതികളുടെ മകള്‍ താന്യ ഷെമി (20) ആണ്‌ പെൻസിൽവേനിയയില്‍ മരിച്ചത്. ന്യൂജഴ്‌സിയിലെ കെൻഡൽ പാർക്ക് നിവാസികളാണ്.
മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലഡൽഫിയയിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഡെലവെയർ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ എൻജിനീയറിങ് ബിരുദ വിദ്യാർഥിനിയായിരുന്നു. സഹോദരന്‍: ആദം ഷെമി.

By admin

Leave a Reply

Your email address will not be published. Required fields are marked *