ജിസാനില്‍ കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്

ജിസാന്‍: സൗദി അറേബ്യയിലെ ജിസാനിലല്‍ ശക്തമായ മഴ. മഴയെ തുടര്‍ന്ന് ജിസാന്‍റെ വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി. നിരവധി റോഡുകള്‍ തകര്‍ന്നു. ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. 

അൽ തവ്വൽ, സംത, അബു അരീഷ്, ഗവർണ്ണറേറ്റുകളിലും, ചില ഗ്രാമങ്ങളും റോഡുകളും തെരുവുകളും കനത്ത മഴയില്‍ മുങ്ങി. ജിസാന്‍, അബുഅരീശ്, അഹദ് അല്‍മസാരിഹ, അല്‍തുവാല്‍ സ്വബ്യ, സ്വാംത, ദമദ്, അല്‍ഹരഥ്, അല്‍ദായിര്‍, അല്‍റൈഥ്, അല്‍ആരിദ, അല്‍ഈദാബി, ഫൈഫ, ഹുറൂബ്, അല്‍ദര്‍ബ്, ബേശ്, ഫുര്‍സാന്‍ എന്നിവിടങ്ങിലെല്ലാം കനത്ത മഴ പെയ്തു. 

Read Also –  ഒരു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, വീട്ടിലിരുന്നപ്പോൾ അപ്രതീക്ഷിത ഫോൺ കോൾ; പ്രവാസിക്ക് 34 കോടിയുടെ സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin