പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. പിറവം കവനാപ്പറമ്പിൽ ഷാജി ജോണിൻ്റെ മകൾ ഡോണ ഷാജിയാണ് (23) മരിച്ചത്. നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റ് മൂന്നുപേരെയും പ്രിന്‍സ് കൗണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് അല്‍ബനിയിലെ ട്രാന്‍സ് കാനഡ ഹൈവേയിലാണ് അപകടമുണ്ടായത്. ഹൈവേയില്‍ നിന്ന് റാംപിലേക്ക് തിരിയുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് ആര്‍സിഎംപി അറിയിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും മറ്റൊരാള്‍ക്ക് നിസ്സാര പരുക്കേറ്റതായും ആര്‍സിഎംപി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.