അബുദാബി: കള്ളപ്പണ നിരോധന നിയമം ലംഘിച്ചതിന് അബുദാബിയിൽ ബാങ്കിനെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് സെൻട്രൽ ബാങ്ക്. 58 ലക്ഷം ദിർഹം പിഴ ചുമത്തിയതോടൊപ്പം സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും തീരുമാനിച്ചു.
നടപടി സ്വീകരിച്ചെങ്കിലും ബാങ്കിൻ്റെ പേര് ഇതുവരെ സെൻട്രൽ ബാങ്ക് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ബാങ്കിങ് മേഖലയുടെ സുതാര്യതയും സത്യസന്ധതയും നിലനിർത്താൻ സെൻട്രൽ ബാങ്ക് സ്വീകരിച്ചിരിക്കുന്ന ചട്ടങ്ങൾ എല്ലാ ബാങ്കുകളും ഉടമകളും ജീവനക്കാരും പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
കള്ളപ്പണം, നിയമ വിരുദ്ധ സംഘടനകൾക്ക് പണം നൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമമാണ് ബാങ്ക് ലംഘിച്ചത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *