വയനാട് ഉരുൾ ദുരന്തത്തിൽ അനുശോചിച്ച് സൗദി അറേബ്യ, ഇന്ത്യയ്ക്കൊപ്പമെന്ന് എംബസിയുടെ സന്ദേശം
റിയാദ്: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായും സർവസ്വവും നഷ്ടപ്പെട്ട ജനങ്ങൾക്കുമൊപ്പമാണ് തങ്ങളെന്നും ഇന്ത്യയിലെ സൗദി എംബസി എക്സിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിൽ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി ആളുകളുടെ മരണത്തിനും ഗുരുതര പരിക്കിനും കാരണമായ ദാരുണമായ സംഭവത്തിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതായും സന്ദേശത്തിൽ വ്യക്തമാക്കി. നേരത്തെ യുഎഇയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളും ദുരന്തത്തിൽ അനുശോചനം അറിയിച്ചിരുന്നു.
#بيان | تُعرب سفارة المملكة العربية السعودية في جمهورية الهند عن خالص عزاء ومواساة المملكة في حادثة الانهيارات الأرضية بسبب الأمطار في ولاية كيرلا، والتي أسفرت عن وفاة وإصابة عدد من الأشخاص. pic.twitter.com/zd6Yw3H4gQ
— Saudi Embassy in New Delhi (@KSAembassyIND) July 31, 2024
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം