‘മക്കളെ..ഈ രക്ഷിക്കുന്നവർ പാർട്ടിക്കാരല്ല, മതക്കാരല്ല, നിങ്ങളുടെ ചോരയല്ല’; സുജാതയുടെ പോസ്റ്റിന് കയ്യടി

യനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ​ഗായിക സുജാത മോഹൻ പങ്കുവച്ച വാക്കുകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ദുരന്തമുഖത്ത് നിന്നും രക്ഷിക്കുന്നവരെ കുറിച്ചാണ് ഈ പോസ്റ്റ്. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ചിന്തിക്കേണ്ട വാക്കുകൾ എന്നാണ് പലരും കമന്റുകളായി പോസ്റ്റിന് താഴെ കുറിക്കുന്നത്. 

“മക്കളെ..നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല..നിങ്ങളുടെ ആരുമല്ല..ഇത് കണ്ടു നിങ്ങൾ വളരുക..നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നീങ്ങൾ വളരുക..നീങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നീങ്ങൾ പറയണം..ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യൻ’ ആവണമെന്ന്. വയനാടിനൊപ്പം പ്രാർത്ഥനകളോടെ”, എന്നാണ് സുജാതയുടെ പോസ്റ്റ്. Copied…Credits: Anon എന്നും സുജാത കുറിച്ചിട്ടുണ്ട്. 

സുജാതയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ‘എത്ര അർത്ഥവത്തായ വരികൾ ചേച്ചി, അശുഭ കാലഘട്ടത്തിൽ കേൾക്കാൻ കഴിഞ്ഞ ഏറ്റവും മനോഹരമായ വാക്കുകൾ, ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച വളരെ അർത്ഥവത്തായ വാക്കുകൾ. ബിഗ് സല്യൂട്ട്, ഇതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്, നല്ല വാക്കുകൾ. ഇതാണ് കുഞ്ഞുങ്ങൾ പഠിച്ച് വളരേണ്ടത്, എത്ര മനോഹരമായ വാക്കുകൾ ഇതിൽ എല്ലാം ഉണ്ട്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

By admin