വയനാട്: റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് പരിശോധന തുടരും. ഫ്ലഡ് ലൈറ്റ് എത്തിച്ച് പരിശോധന നടത്തും എന്നാണ് ഉദ്യേഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന തുടരുന്നത്.
റഡാര്‍ പരിശോധനയില്‍ ജീവന്റെ സാന്നിധ്യം ലഭിച്ചെങ്കിലും, ഇത് മനുഷ്യന്റെ തന്നെയാകണമെന്നില്ല. ശ്വാസമെടുക്കുന്ന പോലുള്ള സിഗ്നലാണ് സ്കാനറിൽ ലഭിച്ചിരിക്കുന്നത്.
റഡാർ ഉപയോഗിച്ച് സൈന്യവും എൻഡിആർഎഫും നടത്തിയ വിശദമായ പരിശോധനയിൽ ഇതുവരെ ഒന്നും കണ്ടെത്താനായില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ പരിശോധന തുടരും.