ജോയിന്‍റ് പെയിൻ അഥവാ സന്ധിവേദന ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

സന്ധിവേദന പലരെയും അലട്ടുന്ന പ്രശ്നമാകാം. കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന തുടങ്ങിയവയൊക്കെ പലപ്പോഴും എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും എല്ലിന് ബലക്ഷയം സംഭവിക്കാം.

ജോയിന്‍റ് പെയിൻ അഥവാ സന്ധിവേദന ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. ഫാറ്റി ഫിഷ് 

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവേദനയുടെ ലക്ഷണങ്ങളിലെ ലഘൂകരിക്കാന്‍ സഹായിക്കും. 

2. മഞ്ഞള്‍ 

മഞ്ഞളിലെ കുര്‍ക്കുമിന് ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്  സന്ധിവേദന ഒഴിവാക്കാന്‍ ഗുണം ചെയ്യും.

3. ഇഞ്ചി 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍‌ അടങ്ങിയ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്. 

4. ബെറി പഴങ്ങള്‍ 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവ കഴിക്കുന്നതും ജോയിന്‍റ് പെയിൻ അഥവാ സന്ധിവേദന ഒഴിവാക്കാന്‍ സഹായിക്കും. 

5. ഇലക്കറികള്‍ 

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും സന്ധികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

6. നട്സും സീഡുകളും 

ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം, വാള്‍നട്സ്, ചിയാ സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവേദന ഒഴിവാക്കാന്‍ സഹായിക്കും. 

7. വെളുത്തുള്ളി 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധിവേദന ഒഴിവാക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also read: വിറ്റാമിന്‍ ബി12-ന്‍റെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പത്ത് ഭക്ഷണങ്ങള്‍

youtubevideo

By admin