റാഞ്ചി: ജാര്‍ഖണ്ഡിലെ 18 ബി.ജെ.പി. എം.എല്‍.എമാരെ നിയമസഭയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പ്രതിപക്ഷ എം.എല്‍.എമാരെ മാര്‍ഷലുകളെ ഉപയോഗിച്ച് പുറത്താക്കിയതിലും മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയാറാകാത്തതിലും പ്രതിഷേധിച്ചായിരുന്നു സഭയില്‍ ബഹളമുണ്ടായത്. തുടര്‍ന്ന് സ്പീക്കര്‍ രബീന്ദ്ര നാഥ് മഹ്‌തോ ബി.ജെ.പി. അംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കുകയായിരുന്നു.