ചൂരല്‍മല: ചൂരൽമലയിൽ സ്ഥിരം പാലം വരുന്നത് വരെ ബെയ്‍ലി പാലം നിലനിർത്തുമെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന മേജർ ജനറൽ വിനോദ്.ടി. മാത്യു. സമീപകാലത്ത് കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്നും മേജർ ജനറൽ പറഞ്ഞു.
‘റോഡ് മാർഗം ബംഗളൂരുവിൽ നിന്നാണ് സാമഗ്രികൾ എത്തിച്ചത്. റെക്കോർഡ് സമയം കൊണ്ടാണ് പാലം നിർമിച്ചത്. അതിനായി രാത്രിയും പകലും കഠിനാധ്വാനം ചെയ്തു. ഇന്ന് ഉച്ചയോട് കൂടി പാലം തയ്യാറാകും. ഇതോടെ രക്ഷാപ്രവർത്തനം രണ്ടാമത്തെ ഘട്ടത്തിലേക്ക് എത്തും. എല്ലാ വാഹനങ്ങൾക്കും ഇതിലൂടെ സഞ്ചരിക്കാൻ സാധിക്കും. 500 ലധികം സൈനികർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്’. മേജര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *