വയനാട്: സൈന്യവും എന്‍ഡിആര്‍എഫും അടക്കം 800 രക്ഷാപ്രവര്‍ത്തകര്‍ മലമുകളിലെത്തി. ചൂരല്‍മല വില്ലേജ് ഓഫീസിന് സമീപത്ത് നിന്ന് ഇന്ന് കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങളാണ്.
പ്രത്യേക പരിശീലനം നേടിയ കേരള പൊലീസിന്റെ ഹൈ ആള്‍ട്ടിറ്റിയൂഡ് ടീം മുണ്ടക്കൈയില്‍ എത്തിയിട്ടുണ്ട്. പെട്ടിമുടി ദുരന്തത്തിന് ശേഷമാണ് ഹൈ ആള്‍ട്ടിറ്റിയൂഡ് ടീം രൂപീകരിക്കുന്നത്.
അതെസമയം, ബെയ്‌ലി പാലം 70% പൂര്‍ത്തിയായതായും ആര്‍മി അറിയിച്ചു. പണി ഉച്ചയോടെ പൂര്‍ത്തിയാകുമെന്ന് ആര്‍മി പറഞ്ഞു. ദുരന്ത മേഖലകളില്‍ ആര്‍മി രണ്ട് വട്ടം പരിശോധന നടത്തി.
ഒഴുക്ക് കൂടിയതിനാല്‍ കയര്‍ കെട്ടിയുള്ള പാലം ഉപേക്ഷിച്ചു. ഭാരമേറിയ ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ പാലം ഉപയോഗിക്കാം. ഉച്ചയോടെ ഹിറ്റാച്ചികള്‍ പാലത്തിലൂടെ അപ്പുറത്തെത്തിക്കും.