വീണ്ടും ദുരന്തം വിതച്ച് മേഘവിസ്ഫോടനം: ഹിമാചലിൽ 44 പേരെ കാണാതായി, 2 മരണം; വീടുകളടക്കം തകർന്നു
ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം മൂലമുണ്ടായ ദുരന്തത്തിൽ 44 പേരെ കാണാതായെന്ന് വിവരം. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകൾ തകർന്നതായാണ് വിവരം. ഷിംലയിൽ മാത്രം 36 പേരെയാണ് കാണാതായത്. മണ്ടിയിൽ എട്ട് പേരെയും കാണാതായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പ്രദേശത്ത് റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് സംസ്ഥാനത്തെ മന്ത്രി ജഗത് സിംഗ് നേഗി അറിയിച്ചു.