ഇടമറുക് : കർഷക വേദി സ്ഥാപക പ്രസിഡൻറ് പൈകട വർക്കി തോമസ് ( പൈകട ചേട്ടൻ, 86) നിര്യാതനായി.  ഇടമറുക് ആർ. പി. എസ്. പ്രസിഡൻറ്, കവന്നാർ ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചരിത്രത്തിലാദമായി റബറിന് തറവില പ്രഖ്യാപിക്കുന്നതിനായി ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെ നടന്ന നിയമപോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന വ്യക്തിയാണ് വർക്കി തോമസ്.
 ഭൗതിക ശരീരം രാവിലെ 8.30ന് വസതിയിലെത്തിക്കും. സംസ്കാരശുശ്രൂഷകൾ ഇന്ന് (ഓഗസ്റ്റ് 2, വെള്ളി) ഉച്ചകഴിഞ്ഞ് 2:30 ന് സ്വഭവനത്തിൽ ആരംഭിച്ച് ഇടമുറക് സെന്റ് ആന്റണിസ് പള്ളിയിലെ കുടുംബകല്ലറയിൽ നടക്കും. 
ഭാര്യ: പരേതയായ അന്നകുട്ടി (ഉള്ളനാട് അറയ്ക്കൽ കുടുംബാംഗം).
മക്കൾ: സാലി, താഷ്‌ക്കന്റ് (എന്‍എഫ്ആര്‍പിഎസ് സെക്രട്ടറി), മേരിക്കുഞ്ഞ്.
മരുമക്കൾ: കുസൂമോസ്  വരിക്കമാക്കൽ മൂലമറ്റം, ജാൻസി വയലിൽ നെല്ലിയാനി, ആന്റോ പൊള്ളേഞ്ചിറ കട്ടപ്പന.
സഹോദരങ്ങൾ: പരേതയായ മേരിയാമ്മ ജോസ് പലയ്ക്കാട്ടുകുന്നേൽ, പരേതയായ കുട്ടിയമ്മ, ത്രേസ്യക്കുട്ടി ജോയി ചവറനാനിയ്ക്കൽ, റവ. ഫാ.. മാത്യു പൈകട (OFM Cap), ലില്ലിക്കുട്ടി ജോയി ചുവപ്പുങ്കൽ, ജോർജ്ക്കുട്ടി.
കൊച്ചുമക്കൾ : അനുമോൾ ജിബിൻ, ആൻമരിയ, അങ്കിത്, അക്ഷത്, ആരോമൽ.
 

By admin

Leave a Reply

Your email address will not be published. Required fields are marked *