പാരിസ്: ബാഡ്മിന്റൺ പുരുഷ സിംഗിൾസ് പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച് എസ് പ്രണോയ്. ഗ്രൂപ്പ് ഘട്ടത്തിൽ വിയറ്റ്‌നാമിന്റെ ലീ ഡുക് ഫത്തിനെ പരാജയപ്പെടുത്തിയാണ് പ്രണോയിയുടെ മുന്നേറ്റം. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീടുള്ള രണ്ട് സെറ്റും നേടി കളി ജയിക്കുകയായിരുന്നു. 16-21, 21-11, 21-12 സ്‌കോറിനാണ് പ്രണോയിയുടെ ജയം.
ലോകറാങ്കിങ്ങിൽ പതിമൂന്നാം സ്ഥാനത്തുള്ള താരമാണ് പ്രണോയ്. ഇദ്ദേഹത്തിന്റെ ആദ്യ ഒളിമ്പിക്‌സ് മത്സരമാണിത്. പ്രീക്വാർട്ടറിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ആണ് പ്രണോയിയുടെ എതിരാളി.ഇന്തൊനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ കടന്നത്. 21-18, 21-12 എന്ന സ്‌കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ ജയം.
ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി വി സിന്ധുവും, പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ്-രങ്കി റെഡ്ഡി സഖ്യവും പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്.