മസ്ക്കറ്റിൽ നിന്ന് അഷ്റഫ് എത്തി; കാത്തിരിക്കുന്നത് 9 പേരുടെ മൃതദേഹങ്ങൾക്കായി, ഉള്ളുലഞ്ഞ് പ്രവാസികളും
കൽപ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ നെഞ്ചു പിടഞ്ഞ് പ്രവാസികളും. ബന്ധുക്കളും അടുത്തറിയുന്നവരും അപകടത്തിൽപ്പെട്ടതിന്റെ വേദനയ്ക്കൊപ്പം പലരുടെയും വിവരങ്ങൾ ലഭിക്കാത്തതിന്റേയും വേദനയിലാണ് ഇവർ. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ കെഎംസിസി നേതാവ് അഷ്റഫ് ദുരന്തഭൂമിയിൽ വലിയ വേദനയോടെ കാത്തിരിക്കുകയാണ്. അപകടത്തിൽപ്പെട്ട ബന്ധുക്കളിൽ 9 പേരുടെ മൃതദേഹങ്ങൾക്കായി ഈ കാത്തിരിപ്പ്.
സൗദിയിൽ പ്രവാസിയായ ഷറഫുവിന്റെ 6 ബന്ധുക്കൾ അപകടത്തിൽപ്പെട്ടു. 4 പേരുടെ മൃതദേഹം ഇതുവരെ കിട്ടി.
അടുത്തറിയുന്ന സുഹൃത്തുക്കളും നാട്ടുകാരും വേറെ. പരിഭാഷ – ബാപ്പയുടെ അനിയന്റെ മകളാണ്. മൊത്തം 6 പേർ ആ കുടുംബത്തിൽ നിന്നുതന്നെ പോയി. വേണ്ടപ്പെട്ട കുറേ പേർ അതിൽ പെട്ടു പോയി. അതിന്റെ ഒരു വിഷമത്തിലാണ്. നാട്ടിലില്ലാത്തത് കൊണ്ട് ഹെൽപ്പ് ചെയ്യാൻ പോലും പറ്റുന്നില്ലെന്നും ഷറഫു പറയുന്നു. കഴിഞ്ഞ പ്രളയ കാലത്ത് നാട്ടിലുണ്ടായിരുന്ന ജിദ്ദയിലെ അഷ്റഫിന്റെയും ബന്ധുക്കൾ അപകടത്തിൽപ്പെട്ടു.
പരിഭാഷ – കുറച്ചുപേരെ കിട്ടി. ഇനിയും കിട്ടാനുണ്ട്. വലിയ ദുഃഖത്തിലാണ്. വാർത്ത കേട്ട നടുക്കം മാറുന്നില്ല. ജോലിയിൽ കോൺസൺട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല. നമ്മുടെ നാടല്ലേ. പിന്നെ നാട്ടിലില്ലാത്ത പ്രയാസം. പുത്തുമല ഉരുൾപൊട്ടിയപ്പോൾ ഞാൻ നാട്ടിലുണ്ടായിരുന്നു വെക്കേഷന്. നാട്ടിൽ നിന്ന് വിവരങ്ങൾ അറിയുമ്പോഴും അറിയാതിരിക്കുമ്പോഴും ഒരുപോലെ മാനസികമായി തളരുകയാണ് ദുരന്ത മേഖലയിൽ നിന്നുള്ളവരും അല്ലാത്തവരുമായ പ്രവാസികൾ.