Wayanad Landslide Live: ‘മുണ്ടക്കൈയിലേത് അതീവ ദാരുണ ദുരന്തം’, 120 മരണം സ്ഥിരീകരിച്ചു
കേരളത്തെ ഞെട്ടിച്ച മുണ്ടക്കൈ ഉരുൾപൊട്ടലിൽ വൈകുന്നേരം 6.10 വരെ 120 മരണം സ്ഥിരീകരിച്ചു. ഒലിച്ച് വന്ന പതിന്നൊന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ആകെ 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നതെന്ന് സൈന്യം അറിയിച്ചു.