വയനാടിനായി ഒരുമിക്കാം; തലസ്ഥാനത്ത് അവശ്യ സാധനങ്ങൾ ശേഖരിക്കാൻ കളക്ഷൻ സെന്റർ ഒരുക്കി പത്രപ്രവർത്തക യൂണിയൻ
തിരുവനന്തപുരം: ഹൃദയഭേദകമായ ദുരന്തം അഭിമുഖീകരിക്കുന്ന വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങൾ ശേഖരിക്കുന്നു. തിരുവനന്തപുരത്ത് കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അവശ്യ സാധനങ്ങൾ ശേഖരിക്കുന്നത്.
എത്തിക്കേണ്ട സാധനങ്ങൾ
- ഭക്ഷണ സാധനങ്ങൾ (പാക്ക് ചെയ്തത് )
- കുപ്പിവെള്ളം
- വസ്ത്രങ്ങൾ
- സ്വെറ്ററുകൾ
- കമ്പിളി
- ബെഡ് ഷീറ്റുകൾ,
- സാനിട്ടറി നാപ്കിനുകൾ
- മരുന്നുകൾ
തുടങ്ങിയ സാധനങ്ങളാണു ശേഖരിക്കുന്നത്. കളക്ഷൻ ക്യാമ്പ് നാളെ (2024 ജൂലൈ 31,ബുധനാഴ്ച ) രാവിലെ 9.30ന് ആരംഭിക്കും. സഹായിക്കാൻ സന്മനസുള്ളവർ നൽകാൻ ഉദ്ദേശിക്കന്ന സാധനങ്ങൾ പത്രപ്രവർത്തക യൂണിയൻ ആസ്ഥാനമായ തിരുവനന്തപുരം എം.ജി റോഡിൽ പുളിമൂട് ജംഗ്ഷനിലുള്ള കേസരി ബിൽഡിംഗിൽ (ജി.പി.ഒയ്ക്ക് സമീപം) എത്തിക്കാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9946103406, 9562623357