ലങ്കയ്ക്ക് ആശ്വസിക്കാനും വകയില്ല! ടി20 പരമ്പര തൂത്തുവാരി ഇന്ത്യ, അവസാന വിജയം സൂപ്പര്‍ ഓവറില്‍
പല്ലെകേലെ: ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന ടി20യില്‍ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ ജയിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 138 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ശുഭ്മാന്‍ ഗില്‍ (39) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. റിയാന്‍ പരാഗ് 26 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക അവസാന പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയുടെ സ്‌കോറിനൊപ്പെത്തി. കുശാല്‍ പെരേര (46), കുശാല്‍ മെന്‍ഡിസ് (43) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ലങ്കയെ ഒപ്പമെത്തിച്ചത്. പിന്നീട് സൂപ്പര്‍ ഓവറില്‍ ബാറ്റിംഗിനെത്തിയ ലങ്ക രണ്ട് റണ്‍സിനിടെ രണ്ടും വിക്കറ്റും കളഞ്ഞു. ഇന്ത്യക്ക് ജയിക്കാന്‍ മൂന്ന് റണ്‍ മാത്രം. ആദ്യ പന്ത് തന്നെ സൂര്യകുമാര്‍ യാദവ് ഫോര്‍ നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. മലയാളി താരം സഞ്ജു സാംസണ് ഇന്നും തിളങ്ങാനായില്ല. നാല് പന്തുകള്‍ നേരിട്ട താരം റണ്‍സെടുക്കാതെ പുറത്തായി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പതും നിസ്സങ്ക (26) – കുശാല്‍ സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നിസ്സങ്കയെ പുറത്താക്കി രവി ബിഷ്‌ണോയ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മെന്‍ഡിസ് – കുശാല്‍ സഖ്യം 52 റണ്‍സും കൂട്ടിചേര്‍ത്തു. എങ്കിലും മത്സരത്തിലേക്ക തിരിച്ചുവന്നു. മെന്‍ഡിസ് മടങ്ങിയതിന് പിന്നാലെ വാനിന്ദു ഹസരങ്ക (3), ചരിത് അസലങ്ക (0) എന്നിവര്‍ വന്നത് പോലെ മടങ്ങി. രമേഷ് മെന്‍ഡിസ്, കുശാല്‍ പെരേര എന്നിവരെ ഒരോവറില്‍ റിങ്കു സിംഗ് മടക്കിയയച്ചു. ഇതോടെ ആറിന് 132 എന്ന നിലയിലായി ലങ്ക. അവസാന ഓവറില്‍ ആറ് റണ്‍സാണ് ലങ്കയ്ക്ക ജയിക്കാന്‍ വേണ്ടിയിരുന്നത്. സൂര്യകുമാറാണ് അവസാന ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്തില്‍ റണ്‍സില്ല. രണ്ടാം പന്തില്‍ കമിന്ദു മെന്‍ഡിസ് (1) മടങ്ങി. മൂന്നാം പന്തില്‍ മതീഷ തീക്ഷണയും (0) മടങ്ങി. നാലാം പന്തില്‍ ഒരു റണ്‍. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ്. അഞ്ചാം പന്തില്‍ ചാമിന്ദു വിക്രമസിംഗ രണ്ട് റണ്‍ ഓടിയെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍. എന്നാല്‍ രണ്ട് റണ്‍ ഓടിയെടുക്കാനായത്. വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, റിങ്കു സിംഗ്, സൂര്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം മത്സരത്തിലും സംപൂജ്യന്‍, സഞ്ജുവിനെ എയറിലാക്കി സോഷ്യല്‍മീഡിയ
മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. 30 റണ്‍സിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. യശസ്വി ജയ്‌സ്വാളാണ് (10) ആദ്യം പുറത്താവുന്നത്. തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ജയ്‌സ്വാള്‍. പിന്നാലെയെത്തിയ സഞ്ജുവിന് നാല് പന്ത് മാത്രമായിരുന്നു ആയുസ്. ചാമിന്ദു വിക്രമസിംഗയുടെ ബൗളിങ്ങില്‍ ഹസരങ്ക പിടിച്ച് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു പൂജ്യത്തിന് പുറത്തായി. പിന്നാലെയെത്തിയ റിങ്കു സിങ്ങിനും (1) രണ്ട് പന്തിന്റ ആയുസ് മാത്രമാണുണ്ടായത്. മഹീഷ തീക്ഷണയുടെ പന്തില്‍ പതിരാന പിടിച്ച് റിങ്കു സിങ്ങും മടങ്ങി. ക്യാപ്റ്റന്‍ സൂര്യകുമാറിന്റേതായിരുന്നു അടുത്ത ഊഴം. ഒമ്പത് പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത ക്യാപ്റ്റനെ അശിത ഫെര്‍ണാണ്ടോ മടക്കി. ഹരസങ്കയാണ് ക്യാച്ചെടുത്തത്. ഗില്ലിനൊപ്പം ശിവം ദുബെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും വീണു. 13 റണ്‍സടുത്ത ദുബെയെ രമേഷ് മെന്‍ഡിസ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.
ഏഴാമനായി എത്തിയ റയാന്‍ പരാഗ്, ഗില്ലിനൊപ്പം ചേര്‍ന്നതോടെയാണ് സ്‌കോര്‍ ഉയര്‍ന്നത്. ഇരുവരും കൂട്ടത്തകര്‍ച്ച ഒഴിവാക്കി. 48-5 എന്ന നിലയില്‍ ഒത്തു ചേര്‍ന്ന ഇരുവരും സ്‌കോര്‍ 15.2 ഓവറില്‍ 102 എന്ന സുരക്ഷിതമായ നിലയിലെത്തിച്ചു. ക്രീസ് വിട്ടിറങ്ങി ഹരസങ്കയെ കൂറ്റനടിക്കാന്‍ ശ്രമിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 37 പന്തില്‍ 39 റണ്‍സാണ് ഗില്ലിന്റെ നേട്ടം. മൂന്ന് ബൗണ്ടറി സഹിതമായിരുന്നു ഗില്ലിന്റെ നിര്‍ണായക ഇന്നിങ്‌സ്. തൊട്ടുപിന്നാലെ, അതേ ഓവറില്‍ പരാഗും പുറത്തായി. അവസാന ഓവറുകളില്‍ വാഷിങ്ടണ്‍ സുന്ദര്‍ (18 പന്തില്‍ 25) നന്നായി ബാറ്റ് ചെയ്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 9 വിക്കറ്റിന് 137 എന്ന നിലയിലെത്തി.
സ്മൃതി മന്ദാനക്ക് സന്തോഷിക്കാനേറെ, ടി20 റാങ്കിങ്ങിൽ നേട്ടം, രേണുകക്കും സ്ഥാനക്കയറ്റം