വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായി മാറിയിരിക്കുകയാണ്. ഉറ്റവരെ നഷ്‍ടപ്പെട്ടവരുടെയും കാണാതായവരുടെയുമൊക്കെ വിലാപങ്ങളാണ് ദുരന്ത ഭൂമിയില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. രക്ഷപ്പെട്ടിട്ടുട്ടും പലയിടത്തും കുടുങ്ങിക്കിടക്കുമുണ്ട് നിരവധിപ്പേര്‍. രണ്ട് ആങ്ങളെമാരെ കാണാതായി എന്ന് പറഞ്ഞ് സഹായം അഭ്യര്‍ഥിക്കുകയാണ് പുഞ്ചിരിമട്ടത്തെ രുക്മിണി.
ദുരന്ത ഭൂമിയില്‍ കുടുങ്ങിയവര്‍ക്ക് സഹായത്തിനായി വിളിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. വിളിക്കേണ്ട നമ്പര്‍ 04714851334. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ നമ്പറിലേക്ക് വിളിച്ചാണ് രുക്മിണിയും രക്ഷാപ്രവര്‍ത്തകരുടെ സഹായം തേടിയത്. രണ്ട് ആങ്ങളമാരെ കാണാനില്ല എന്ന് പറയുകയായിരുന്നു രുക്മണി. ഇന്നലെ രാത്രി അവിടെ മഴ വന്നപ്പോള്‍ ഓടിപ്പോയതാണ്. രാവിലെ സംസാരിച്ചിരുന്നു. എന്നാല്‍ ആങ്ങളെമാര്‍ ഇപ്പോള്‍ വിളിച്ചിട്ട് തനിക്ക് കിട്ടിയില്ല. ഉരുള്‍പൊട്ടിയപ്പോള്‍ സുരക്ഷയ്‍ക്കായി റിസോര്‍ട്ടിലേക്കാണ് ഓടിപ്പോയതാണെന്നും പറയുന്നു രുക്മിണി. രണ്ട് റിസോര്‍ട്ടുകളാണ് അവിടെയുള്ളത് എന്നും പറയുന്നു രുക്മിണി.
വയനാട് കല്‍പ്പറ്റയില്‍ മേപ്പാടി മുണ്ടക്കൈ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാണെന്നാണ് റിപ്പോര്‍ട്ട്. നൂറിലേറെ ആളുകള്‍ മണ്ണിലടിയിലാണ് എന്നും പറയുന്നു നാട്ടുകാര്‍. അമ്പതിലേറെ വീടുകള്‍ തകര്‍ന്നു പോയിട്ടുണ്ട്. ഇതുവരെ വയനാട് കണ്ടിട്ടില്ലാത്ത ഒരു ദുരന്തമാണ് ഉണ്ടായിരിക്കുന്നത് എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ചൂരല്‍മലയില്‍ താലൂക്കുതല ഐആര്‍സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട് . ഡെപ്യൂട്ടി കളക്ടര്‍- 8547616025, തഹസില്‍ദാര്‍ വൈത്തിരി 8547616601 എന്നിങ്ങനെയാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. വയനാട് കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് നമ്പര്‍ 9961289892. ദുഷ്‍കരമാണ് രക്ഷാപ്രവര്‍ത്തനം എന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പെട്ട മേഖലയില്‍ നിന്ന് ആളുകളെ വേഗത്തില്‍ പുറത്തെത്തിക്കാനാണ് ശ്രമം. മുമ്പ് വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്താണ് മുണ്ടക്കൈ.
Read More: വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, 96 മരണം സ്ഥിരീകരിച്ചു