മലപ്പുറം: മഴക്കെടുതിയിൽ പ്രയാസപ്പെടുന്നവർക്ക് അടിയന്തിര സഹായങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി ടീം വെൽഫെയർ ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിൽ ഡിസാസ്റ്റർ സെല്ലുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചു.
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ചാലിയാറിൽ എത്തിയ ബോഡികൾ എടുക്കുന്നതിൽ ടീം വെൽഫെയർ പങ്കാളിത്തം വഹിച്ചു.
കൂട്ടിലങ്ങാടി, മലപ്പുറം മുനിസിപ്പാലിറ്റി, കൊണ്ടോട്ടി മുനിസിപ്പാലിറ്റി, വാഴക്കാട്, മമ്പാട്, പറപ്പൂർ, പരപ്പനങ്ങാടി തുടങ്ങി ജില്ലയിലെ മഴക്കെടുതി അനുഭവിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും ഡിസാസ്റ്റർ സെല്ലിനു കീഴിൽ ടീം വെൽഫെയർ അംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബന്ധപ്പെടാവുന്ന നമ്പറുകൾ: 9556683333, 9633838379