നാല് വയസുകാരിക്ക് കഴിക്കാന്‍ വാങ്ങിയ ബർഗറിൽ രക്തം; പ്രതികരണവുമായി ബര്‍ഗർ കിംഗ്

രു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയിരിക്കുമ്പോള്‍ മുന്നിലെത്തുന്ന ഭക്ഷണം വൃത്തിഹീനമാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? എന്നാല്‍ ആ ഭക്ഷണത്തില്‍ രക്തമാണെങ്കിലോ? അതെ യുഎസില്‍ നിന്നുള്ള ഒരു അമ്മയും മകളും പ്രശസ്തമായ ബര്‍ഗര്‍ കിംഗില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം വിവരിച്ചു. മിസ് ഫ്ലോയിഡ് തന്‍റെ നാല് വയസുള്ള മകളുമായി ന്യൂയോർക്കിലെ ബർഗർ കിംഗിന്‍റെ ഷോപ്പില്‍ നിന്നും വാങ്ങി. പക്ഷേ. തനിക്കും മകള്‍ക്കും ലഭിച്ച ഭക്ഷണത്തില്‍ മുഴുവനും രക്തമായിരുന്നെന്ന് അവര്‍ പരാതിപ്പെട്ടു. 

ഔട്ട്ലെറ്റില്‍ നിന്നും ഭക്ഷണം വാങ്ങി വീട്ടിലെത്തിയ ശേഷമാണ് തുറന്നത്. ഇതിനിടെ മകള്‍ ഭക്ഷണം കഴിച്ച് തുടങ്ങിയിരുന്നു അവര്‍ കെച്ചപ്പ് വേണ്ടെന്ന് പറഞ്ഞപ്പോള്‍ തന്‍റെ ഓർഡർ വീണ്ടും തെറ്റിയെന്നാണ് കരുതിയത്. എന്നാല്‍ മകളുടെ വായിലേക്ക് നോക്കിയപ്പോള്‍ താന്‍ ഞെട്ടിപ്പോയി. അവളുടെ വായില്‍ രക്തം പോലെ എന്തോ ഒന്ന് പറ്റിയിരിക്കുന്നു. ഭക്ഷണത്തിലേക്ക് നോക്കിയപ്പോള്‍ താന്‍ ശരിക്കും ഞൊട്ടിപ്പോയെന്ന് അവര്‍ പറയുന്നു. കാരണം മകളുടെ കൈകളിലും ഭക്ഷണത്തിലും മുഴുവനും രക്തമായിരുന്നു. ഇത് കണ്ട് തന്‍റെ ഭക്ഷണം തുറന്ന് നോക്കി, അതിലും രക്തം തളംകെട്ടി നില്‍ക്കുകായായിരുന്നുവെന്ന് മിസ് ഫ്ലോയിഡ് പറയുന്നു. പിന്നാലെ പരാതിപ്പെടാനായി ഫാസ്റ്റ് ഫുഡ് കമ്പനി മാനേജറെ വിളിച്ചു. അടുക്കളയില്‍ ഉള്ള ആരുടെയോ കൈ മുറിഞ്ഞതാകാമെന്നായിരുന്നു അയാളുടെ മറുപടിയെന്നും അവര്‍ പറഞ്ഞു. പിന്നീട്, ‘ഒരു പാചകക്കാരന്‍റെ കൈ മുറിഞ്ഞെന്നും അയാൾക്ക് രക്തം വരുന്നുണ്ടെന്നും അദ്ദേഹം എന്നെ അറിയിച്ചു. അയാള്‍ വളരെ ഖേദിക്കുന്നു, ഞാൻ തിരികെ ചെന്നാല്‍, പണം തിരികെ തരാമെന്നും.’ അയാള്‍ അറിയിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു. 

ബൈഡന്‍റെ പുറത്താകല്‍ പ്രവചിച്ച ജ്യോതിഷി, അടുത്ത യുഎസ് പ്രസിഡന്‍റിന്‍റെ പേരും വെളിപ്പെടുത്തി

അറിയാതെയാണെങ്കിലും മറ്റൊരാളുടെ രക്തം മകള്‍ കഴിച്ചത് കാരണം തനിക്ക് ഭയമുണ്ടെന്നും മിസ് ഫ്ലോയിഡ പറയുന്നു. മകളുടെ രക്തത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടോ എന്നറിയാന്‍ 30 ദിവസം കഴിഞ്ഞ് രക്തപരിശോധന നടത്തണമെന്നും ഒരു വര്‍ഷത്തോളം ഈ പരിശോധന തുടരണമെന്ന് മകളുടെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായും ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചികിത്സച്ചെലവ് തികയില്ലെന്ന് ഞങ്ങൾ ബർഗർ കിംഗിനോട് പറഞ്ഞു. മാത്രമല്ല, ആ സംഭവത്തിന് ശേഷം മകൾ  ഭക്ഷണം കഴിക്കുന്നില്ല, എന്‍റെ ഉത്കണ്ഠ ഏറെ വലുതാണ്. മകൾക്ക് ഭാവിയില്‍ എന്തെങ്കിലും മെഡിക്കല്‍ പ്രൊഫഷണൽ സഹായം ആവശ്യമുണ്ടെങ്കിൽ എന്തുചെയ്യുമെന്നും അവര്‍ ചോദിക്കുന്നു. അതേ സമയം സംഭവത്തില്‍ തങ്ങള്‍ വളരെയധികം അസ്വസ്ഥരും ആശങ്കാകുലരുമാണെന്ന് ബർഗർ കിംഗ് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. പ്രശ്നം പരിഹരിക്കാന്‍ തങ്ങള്‍ പരാതിക്കാരിയുമായി ബന്ധപ്പെട്ടു. റെസ്റ്റോറന്‍റിലെ ഒരു ടീം അംഗത്തിനേറ്റ പരിക്കില്‍ നിന്നുമാണ് ചോര വാര്‍ന്നത്. അവന്‍റെ വിരലില്‍ പരിക്കേറ്റത് ശ്രദ്ധയില്‍ പെട്ടതോടെ തങ്ങള്‍ ആ ഔട്ട്ലെറ്റ് അടച്ചതായും ബർഗർ കിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഒരാഴ്ചയ്ക്കിടയിൽ പന്ത്രണ്ടിലേറെ കഴുതകളെ കാണാനില്ലെന്ന് പരാതി; 500 സിസിടിവി പരിശോധിക്കാൻ മധ്യപ്രദേശ് പോലീസ്
 

By admin