ചാവക്കാട്: മുസ്‌ലിം സർവീസ് സൊസൈറ്റി (എംഎസ്എസ്) മധ്യമേഖലാ സമ്മേളനം എൻ.കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കാനും അത്തരം പ്രസ്ഥാനങ്ങളെ ശക്തിപെടുത്താനും മുസ്‌ലിങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾ തയ്യാറായാലേ രാജ്യത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഫാസിസത്തെയും വർഗീയതയെയും നേരിടാനും പരാജയപ്പെടുത്താനും കഴിയുകയുള്ളുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ എംഎസ്എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.പി ഉണ്ണീൻ അധ്യക്ഷനായി. വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീർ മുഖ്യാതിഥിയായി. കെ.എൻ.എം വൈസ് പ്രസിഡണ്ട് ഡോ.ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണവും എംഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.മമ്മത് കോയ പ്രമേയ പ്രഭാഷണവും നടത്തി.
അഡ്വ. പി.വി സൈനുദ്ദീൻ, പി.ടി മൊയ്തീൻകുട്ടി, നിയാസ് പുളിക്കലകത്ത്, ടി.കെ അബ്ദുൽ കരീം, സ്വാഗത സംഘം ചെയർമാൻ അഡ്വ. പി.കെ അബൂബക്കർ, ജനറൽ കൺവീനർ ടി.എസ്.നിസാമുദ്ദീൻ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളന സപ്ലിമെൻ്റ് മുൻ സംസ്ഥാന പ്രസിഡണ്ട് പി.വി അഹമ്മദ് കുട്ടി പ്രകാശനം ചെയ്തു. തുടർന്ന് വനിതാ സമ്മേളനം, യുവജന സമ്മേളനം, സാംസ്കാരിക സമ്മേളനം എന്നിവയും നടന്നു.
‘സാമൂഹ്യ പരിവർത്തനത്തിന് സ്ത്രീ ശക്തി’ എന്ന വിഷയം ഐഷ ഫർസാനയും ‘സാമൂഹ്യ മുന്നേറ്റത്തിൻ്റെ വേറിട്ട വഴികൾ’ എന്ന വിഷയം ഡോ.റാഷിദ് ഗസ്സാലിയും അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിൽ പി.മുജീബ് റഹ്മാൻ, അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി,പി. കെ.മുഹമ്മദ്, ഷംസുദ്ദീൻ അറക്കൽ, ബഷീർ മൗലവി, സത്താർ ദാരിമി, സുലൈമാൻ അസ്ഹരി, കെ.പി.ഫസലുദ്ദീൻ പ്രസംഗിച്ചു.
വിവിധ സെഷനുകളിൽ ഡോ. ഹസ്സൻ ബാബു, പി.ഹസ്സൻ ഹാജി, അഡ്വ. കെ.എസ്.എ ബഷീർ, പി.ഇ മിർസാ വാഹിദ്, കെ.വി മുഹമ്മദ് കുട്ടി, ഹമീദ് കൊമ്പത്ത്, എം.പി ബഷീർ, കെ.കെ മുഹമ്മദ് യൂസുഫ്, കെ.എ സലീം രാജ്, സാദിഖ് വട്ടപ്പറമ്പ്, കെ.എച്ച് ഫഹദ്, ആശ അഷ്റഫ്, സൗജത്ത് തയ്യിൽ, നസ്‌ല ബഷീർ, നൗഷാദ് തെക്കുമ്പുറം, സക്കരിയ, കെ.കെ. സഫ്‌വാൻ, സി.ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു.
മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നായി അറുനൂറിലേറെ പ്രതിനിധികള്‍ മുതുവട്ടൂർ രാജാഹാളിൽ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു.