ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി  സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6  ശതമാനമായി കുറച്ചത്  സ്വർണ്ണ വായ്പ കമ്പനികളുടെ ബിസിനസ്സ് മുന്നോട്ട് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തീരുമാനം ഹ്രസ്വ-ഇടത്തരം കാലയളവിൽ സ്വർണ്ണം വാങ്ങുന്നതിൽ ഉയർച്ചയ്ക്ക് കാരണമാകും അതോടൊപ്പം  വരാനിരിക്കുന്ന ഉത്സവ സീസണിൽ സ്വർണ്ണത്തിൻ്റെ വിൽപ്പനയിൽ പ്രതിഫലിക്കുകയും ചെയ്യും.
അടിയന്തര ഘട്ടങ്ങളിൽ  ഉപകരിക്കുന്ന ആസ്തിയെന്ന നിലയിലാണ് സ്വർണ്ണത്തിനെ  ആളുകൾ കണക്കാക്കുന്നത്. രണ്ടാമതായി, സ്വർണവിലയിലെ കുറവ് സ്വർണ വായ്പാ കമ്പനികൾ നൽകുന്ന വായ്പാ തുകയെ ബാധിക്കുകയില്ല. ഇതിനർത്ഥം,  ഈ വിലക്കുറവ് നിലവിലുള്ള കമ്പനിയുടെ  മാർജിനെ ബാധിക്കുകയോ, സ്വർണ വായ്പയെ പുനർക്രമീകരിക്കേണ്ടി  വരികയോ ചെയ്യുകയില്ല. മുഖ്യമായും മാറിവരുന്ന ആഗോള രാഷ്‌ടീയ- സാമൂഹിക ഘടകങ്ങൾ തന്നെയാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *