25 ജൂലായ് 2024- ബറോഡ ബിഎന്‍പി പാരിബാസിന്റെ ബറോഡ ബിഎന്‍പി പാരിബാസ് ലാര്‍ജ് ക്യാപ് ഫണ്ട് നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച് സെപ്റ്റംബറില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇന്ത്യയിലെ പല ഓഹരി അധിഷ്ഠിത ഫണ്ടുകളും വിപണി മാനദണ്ഡങ്ങള്‍ മറികടക്കാന്‍ പാടുപെടുന്ന കാലഘട്ടത്തില്‍ ഹ്രസ്വകാലത്തും ഇടക്കാലത്തും ദീര്‍ഘകാലയളവിലും മികച്ച പ്രകടനം നല്‍കി മുന്നേറുകയാണ്.
തുടക്കം മുതല്‍ ഈ ഫണ്ടില്‍ 10,000 രൂപ പ്രതിമാസ നിക്ഷേപം നടത്തിയിരുന്നുവെങ്കില്‍ 1.28 കോടി രൂപ നിക്ഷേപകന് സ്വന്തമാക്കാമായിരുന്നു. ബെഞ്ച്മാര്‍ക്ക് സൂചികയെ മറികടക്കുന്ന പ്രകടനം: തുടക്കം മുതല്‍ ബറോഡ ബിഎന്‍പി പാരിബാസ് ലാര്‍ജ് ക്യാപ് ഫണ്ട് ഒരു വര്‍ഷം, മൂന്നു വര്‍ഷം, അഞ്ച് വര്‍ഷം, 10 വര്‍ഷം എന്നീ കാലയളവുകളിലും തുടക്കം മുതലും അടിസ്ഥാന സൂചികയെ മറികടക്കുന്ന ആദായമാണ് നല്‍കിയത്. ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ സജീവ ഫണ്ട് മാനേജുമെന്റ് തന്ത്രത്തിന്റെ വിജയമായി ഈ നേട്ടം അടിവരയിടുന്നു.
സുഗമമായ വിപണി മുന്നേറ്റം: വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ഫലപ്രദമായി നേട്ടമാക്കാനുള്ള ഫണ്ടിന്റെ കഴിവ് നിക്ഷേപ തന്ത്രത്തിന്റെ തെളിവായി കാണാം. സെക്ടറുകളിലുടനീളമുള്ള നിക്ഷേപവിഹിതം ചലനാത്മകമായി ക്രമീകരിച്ചാണ് ഈ നേട്ടം സ്വന്തമാക്കാനായത്. സെക്ടര്‍ അധിഷ്ടിത മാന്ദ്യത്തെ മറികടന്ന് വളര്‍ച്ചാ സാധ്യത പ്രയോജനപ്പെടുത്തുകയെന്ന സാധ്യതയാണ് ഇതിന് പിന്നില്‍.
കുറഞ്ഞ ചാഞ്ചാട്ടം: വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബീറ്റ ഒന്നിന് താഴെയുള്ള ഫണ്ടിന്റെ കുറഞ്ഞ ചാഞ്ചാട്ടത്തില്‍നിന്ന് നിക്ഷേപകര്‍ക്ക് പ്രയോജനം ലഭിക്കും. ഈ സവിശേഷത വിപണിയുടെ തകര്‍ച്ചയുടെ സമയത്ത് സ്ഥിരതയാര്‍ന്ന നേട്ടം പ്രദാനം ചെയ്യുകയും സുസ്ഥിരമായ ദീര്‍ഘകാല വരുമാനം നല്‍കാനുള്ള ഫണ്ടിന്റെ ലക്ഷ്യവുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു.
സമ്പത്ത് സൃഷ്ടിക്കാനുള്ള സാധ്യത: നിക്ഷേപകരെ ംബന്ധിച്ചെടുത്തോളം സമ്പത്ത് സൃഷ്ടിക്കാനുള്ള സാധ്യത വളരെ പ്രധാനമാണ്. ഫണ്ടിന്റെ തുടക്കം മുതല്‍ 10,000 രൂപ പ്രതിമാസം നിക്ഷേപിച്ചിരുന്നുവെങ്കില്‍ നിക്ഷേപകര്‍ ഇപ്പോള്‍ കോടീശ്വരനായിട്ടുണ്ടാകും. വ്യക്തമായി പറഞ്ഞാല്‍ നിക്ഷേപ മൂല്യം 1.28 കോടി രൂപയിലധികംവരും*.