ദുബായ്: ഷാർജയിലെ ശരിയ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ തകർന്ന കടകൾ പുനർനിർമ്മിക്കാൻ നിർദേശം നൽകി ഷാർജ ഭരണാധികാരി.
മൂന്ന് ദിവസത്തിനുള്ളിൽ പുതിയ കടകൾ ഒരുക്കണമെന്നാണ് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അധികൃതർക്ക് നിർദേശം നൽകിയത്.
ഇന്ന് പുലർച്ചെയോടെയാണ് അൽ ദൈദ് നഗരത്തിലെ ശരിയ മാർക്കറ്റിൽ തീപിടുത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
അപകടത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും നിരവധി കടകൾ കത്തിനശിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *