കൊച്ചി: രാജ്യത്തെ പ്രമുഖ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് (മഞ്ഞ മുത്തൂറ്റ്) സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ക്ക് 1,000 മഴക്കോട്ടുകള് കൈമാറി. കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ പി.ഇ. മത്തായി മഴക്കോട്ടുകള് വിതരണം ചെയ്തു.
നമ്മുടെ നഗരം വൃത്തിയായി സൂക്ഷിക്കാന്‍ അക്ഷീണം പ്രയത്നിക്കുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്ന് പി.ഇ. മത്തായി പറഞ്ഞു. ശുചീകരണ തൊഴിലാളികൾക്ക് പരമാവധി സുരക്ഷയും ശുചിത്വവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷത്തെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 11 സംസ്ഥാനങ്ങളിലും 1 കേന്ദ്ര ഭരണ പ്രദേശത്തുമായുള്ള നിരാലംബരായ വിദ്യാർത്ഥികൾക്ക് സ്കൂള്‍ ബാഗുകള്‍, കുടകള്‍, നോട്ട്ബുക്കുകള്‍ തുടങ്ങിയവയും വിതരണം ചെയ്തിട്ടുണ്ട്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ അഷ്റഫ്, കൊച്ചി കോര്പ്പറേഷന് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി, മുത്തൂറ്റ് മിനി ചീഫ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് കിരണ്‍ ജെയിംസ്, അഡ്മിന് ആന്‍ഡ് ഇന്‍ഫ്രാ വൈസ് പ്രസിഡന്റ് ബിബിന്‍ പി.എസ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ. ശശികുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ സുധീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.