ഓസ്ട്രേലിയൻ വനിത പാരീസിൽ കൂട്ടബലാത്സം​ഗത്തിനിരയായി

പാരിസ്: 2024ലെ ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കാനിരിക്കെ പാരീസിൽ ഓസ്‌ട്രേലിയൻ യുവതിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തതായി റിപ്പോർട്ട്. വെള്ളിയാഴ്ചക്കും ശനിയാഴ്ചക്കുമിടയിലാണ് സംഭവം. നിലവിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പിഗല്ലെയിലെ റസ്റ്റോറന്റിൽ യുവതി അഭയം പ്രാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റെസ്റ്റോറൻ്റ് ഉടമയാണ്  പൊലീസിനെ വിവരമറിയിച്ചത്.  ഓസ്‌ട്രേലിയൻ കോൺസുലേറ്റും ഫ്രഞ്ച് പൊലീസും അതിജീവിതക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്. പാരീസിലെ ഓസ്‌ട്രേലിയൻ എംബസി ഫ്രഞ്ച് അധികാരികളുമായി അടിയന്തര അന്വേഷണം നടത്തും. ജൂണിൽ, പാരീസിൻ്റെ പ്രാന്തപ്രദേശത്ത് 12 വയസ്സുള്ള ജൂത പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത് പ്രതിഷേധത്തിന് കാരണമായിരുന്നു. 

By admin